ബാര്‍ലി കൊളസ്‌ട്രോളിനൊരു മികച്ച മരുന്ന്

കൊളസ്‌ട്രോള്‍ ആരോഗ്യത്തിനു ഒരു വില്ലന്‍ തന്നെയാണ്. ഹൃദയാരോഗ്യം താറുമാറാക്കാന്‍ കൊളസ്‌ട്രോളിന് കഴിയും. എന്നാല്‍ ബാര്‍ലി ഉപയോഗിക്കുന്നതു കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. ഹൃദയ ധമനികളെ ബാധിക്കുന്ന രണ്ടു തരം കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ബാര്‍ലിക്കു കഴിയുമെന്ന് പഠനം പറയുന്നു.

ബാര്‍ലി കഴിക്കുന്നത് സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്കു ഹൃദയാഘാത സാധ്യത വളരെക്കൂടുതലാണ്. ഇത്തരക്കാരുടെ കൊളസ്‌ട്രോള്‍ നില ആരോഗ്യകരമായി നിലനിര്‍ത്താന്‍ ബാര്‍ലി ഉപയോഗിക്കുന്നതിലൂടെ കഴിയും.

എന്നാല്‍ ഗുണങ്ങളേറെ ഉണ്ടെങ്കിലും ബാര്‍ലി ഒരു ഭക്ഷ്യവിഭവമായി അംഗികരിക്കപ്പെട്ടിട്ടില്ലന്നുള്ളതാണു വസ്തുത. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാര്‍ലി ഉല്‍പ്പാദിപ്പിക്കുന്ന ക്യാനഡയില്‍ പോലും ഉപഭോഗം രണ്ട് ശതമാനം മാത്രമാണ് ബാക്കി 98 ശതമാനം കന്നുകാലികള്‍ക്കു ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണു പതിവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *