രഹസ്യബാലറ്റ് സാധ്യമല്ലെന്ന് കാരാട്ട് പക്ഷം; യെച്ചൂരിക്കെതിരെ ആഞ്ഞടിച്ച്‌ കെ കെ രാഗേഷ്‌


ഹൈദരാബാദ്: കരട് രാഷ്ട്രീയപ്രമേയത്തില്‍ രഹസ്യബാലറ്റ് സാധ്യമല്ലെന്ന് കാരാട്ട് പക്ഷം. നേരത്തെ രഹസ്യ ബാലറ്റിനായി അഞ്ച് സംസ്ഥാനങ്ങള്‍ രംഗത്തുവന്നെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ്, ബിഹാര്‍, മഹാരാഷ്ട്ര, ഗോവ, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചത്.


അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തിന് വേണ്ടി സംസാരിച്ച കെ കെ രാഗേഷ്, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ആഞ്ഞടിച്ചു. പാര്‍ട്ടിയെ കോണ്‍ഗ്രസിന് അടിയറവുവെക്കരുതെന്നായിരുന്നു രാഗേഷിന്റെ ആവശ്യം. യെച്ചൂരിയുടേത് അടവുനയമല്ല, അവസരവാദമാണെന്നും രാഗേഷ് ആഞ്ഞടിച്ചു. രാഷ്ട്രീയപ്രമേയത്തിലെ ഭിന്നതകള്‍ കേന്ദ്രകമ്മിറ്റിയില്‍ തീര്‍ക്കേണ്ടതായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഭിന്നതകള്‍ വലിച്ചിഴച്ചത് ശരിയായില്ലെന്നും രാഗേഷ് അഭിപ്രായപ്പെട്ടു.




Sharing is Caring