ബെല്‍ഗ്രേഡ് : യെമനിലും സിറിയയിലും നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ വെടിനിര്‍ത്തലിലൂടെയും, രാഷ്ട്രീയ ഒത്തുതീര്‍പ്പിലൂടെയും മാത്രമേ പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ആണ് യെമന്‍, സിറിയ പ്രതിസന്ധിയുടെ പരിഹാരത്തെ കുറിച്ച് അഭിപ്രായം അറിയിച്ചത്.
ക്രോയേഷ്യയില്‍ വിദേശകാര്യ മന്ത്രി മരിജ പെജിനിനോവിക് ബുറിക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാന്‍ മന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്. യെമന്‍, സിറിയ എന്നി രാജ്യങ്ങളിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കേണ്ടതുണ്ട്, ഈ രാജ്യങ്ങളിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം രാഷ്ട്രീയ ഒത്തുതീര്‍പ്പാണെന്ന് സരീഫ് പറഞ്ഞു.

ക്രോയേഷ്യ വിദേശകാര്യ മന്ത്രിയും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഈ മേഖലയില്‍ ഇറാനും മറ്റ് രാജ്യങ്ങള്‍ക്കും സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് കരുന്നതെന്നും അത് ലോക സമാധാനത്തിനും മേഖലയ്ക്കും പ്രധാനപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു.













