ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പ്: ചി​ദം​ബ​ര​ത്തെ​യും പൂ​ട്ടാ​നൊ​രു​ങ്ങി സി​ബി​ഐ


ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​കേ​സി​ല്‍ മു​ന്‍ ധ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​ചി​ദം​ബ​ര​ത്തെ ചോ​ദ്യം​ചെ​യ്യാ​ന്‍ സി​ബി​ഐ ഒ​രു​ങ്ങു​ന്നു. സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​കു​ന്ന​തിന് ചി​ദം​ബ​ര​ത്തി​നു നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നു മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി.


ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ​യി​ലേ​ക്കു മൗ​റീ​ഷ്യ​സി​ല്‍​നി​ന്ന് 305 കോ​ടി​യു​ടെ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തു ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ന്നെ​ന്ന കേ​സി​ലാ​ണ് കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. പി. ​ചി​ദം​ബ​രം കേ​ന്ദ്ര ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ഇ​ട​പാ​ടും ച​ട്ട​ങ്ങ​ളി​ലെ ഇ​ള​വു​ക​ളും നേ​ടി​യെ​ടു​ത്ത​ത്. കാ​ര്‍​ത്തി ഐ​എ​ന്‍​എ​ക്സി​ല്‍​നി​ന്നു ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ഫീ​സാ​യി പ​ത്തു​ല​ക്ഷം രൂ​പ വാ​ങ്ങി​യ​താ​യും സി​ബി​ഐ ക​ണ്ടെ​ത്തി. കാ​ര്‍​ത്തി​യു​ടെ ഓ​ഡി​റ്റ​ര്‍ ഭാ​സ്ക​ര രാ​മ​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.


കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തെ അ​ഞ്ചു ദി​വ​സ​ത്തേ​ക്കു കൂ​ടി സി​ബി​ഐ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്നു. ഈ ​മാ​സം ആ​റു വ​രെ​യാ​ണ് ഡ​ല്‍​ഹി പ​ട്യാ​ല കോ​ട​തി ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്.



Sharing is Caring