വടകര: അവധിക്കാലം ആഘോഷമാക്കി മാറ്റാനായി മലബാറില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ യുടെ കാല്‍നാട്ടല്‍ ചടങ്ങ് വെള്ളിയാഴ്ച നടന്നു. നാഷണല്‍ ഹൈവേയോടു ചേര്‍ന്നുള്ള ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്.കോഡിനേറ്റര്‍മാരായ സുനില്‍ കുമാര്‍,നിധീഷ്,സുമേഷ് ,വിനീഷ് എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. വടകരയില്‍ ഏപ്രില്‍ ആറു മുതല്‍ ഏപ്രില്‍ ഇരുപത്തി ഒന്‍മ്പതുവരെയാണ് ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ നടക്കുന്നത്. വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേര്‍ എക്‌സ്‌പോയില്‍ എത്തുന്നുണ്ട്. മലബാറുക്കാര്‍ക്ക് വേറിട്ടൊരനുഭവമായിരിക്കും ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ.














