യുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടി അജണ്ടയിലില്ല: കാനം രാജേന്ദ്രന്‍


download (1)ദില്ലി: കോണ്‍ഗ്രസിന്റെ ക്ഷണം തള്ളി യുഡിഎഫ്. കോണ്‍ഗ്രസിന്റെ സഹാനുഭൂതിയ്ക്ക് നന്ദിയുണ്ടെന്നും യുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടയുടെ അജണ്ടയില്‍ ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


വീക്ഷണത്തില്‍ വന്ന ലേഖനവും ചെന്നിത്തലയുടെ ക്ഷണവും മുഖവിലയ്‌ക്കെടുക്കുന്നില്ല. സിപിഐ മെലിഞ്ഞുപോയി എന്നു പറയുന്ന കോണ്‍ഗ്രസ് കണ്ണാടിയില്‍ നോക്കണം. ഓ രാജഗോപാല്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് പിടിച്ചെങ്കിലും ബികെപി കേരളത്തില്‍ വലിയ പാര്‍ട്ടിയല്ലെന്നും കാനം പറഞ്ഞു.


അരുവിക്കരിയിലെ തോല്‍വിയെ കുറിച്ച് എല്‍ ഡി എഫ് പരിശോധന നടത്തും. ആവശ്യമായ തിരുത്തലുകള്‍ വരുത്തി പാര്‍ട്ടിയും മുന്നണിയും ശക്തമായി മുന്നോട്ട് പോകും- കാനം രാജേന്ദ്രന്‍ പറഞ്ഞു



Sharing is Caring