വീണ്ടും ബൊക്കൊ ഹറാം: 150 ഓളം പേര്‍ കൊല്ലപ്പെട്ടു


downloadഅബുജ: നൈജീരിയയില്‍ വീണ്ടും ബൊക്കൊ ഹറാം തീവ്രവാദികളില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്തു. വടക്കു കിഴക്കന്‍ ബൊര്‍ണോ സ്‌റ്റേറ്റില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 150 ഓളം പേര്‍ കൊല്ലപ്പെട്ടു.


ബുധനാഴ്ച വൈകിട്ട് ലേക്ക് ചാദിലെ കുകാവയില്‍ എത്തിയ തീവ്രവാദികള്‍ സ്ത്രീകളും കുട്ടികളുമടക്കം 97 പേര്‍ തോക്കിനിരയാക്കി. ചൊവ്വാഴ്ച മോങ്‌നുവിനു സമീപം രണ്ട് ഗ്രാമങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടിരുന്നു. മോങ്‌നു അടുത്ത കാലത്ത് ബൊക്കോ ഹറാമില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ച പ്രദേശമാണ്.


കഴിഞ്ഞ മാസം മോങ്‌നുവില്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 2009 മുതല്‍ രാജ്യത്ത് ബൊക്കോ ഹറാം നടത്തുന്ന കൂട്ടക്കൊലയില്‍ 17,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.



Sharing is Caring