യാത്രാ വിലക്ക് നേരിടുന്ന ശിവസേന എം.പി അധികൃതരെ പറ്റിച്ച്‌ യാത്ര ചെയ്യാന്‍ ശ്രമിച്ചത് ഏഴ് തവണ


എയര്‍ ഇന്ത്യയിലെ മലയാളി ജീവനക്കാരനെ ചെരിപ്പൂരി അടിച്ച കേസില്‍ യാത്രാ വിക്ക് നേരിടുന്ന ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്വാദ് തെറ്റിദ്ധരിപ്പിച്ച്‌ യാത്ര ചെയ്യാന്‍ ശ്രമിച്ചു. ഏഴ് തവണയാണ് ഗെയ്ക്ക്വാദ് എയര്‍ ഇന്ത്യയെ തെറ്റിദ്ധരിപ്പിച്ച്‌ യാത്ര ചെയ്യാന്‍ ശ്രമിച്ചത്. ഏഴ് തവണയും ഗെയ്ക്ക്വാദിനെ തിരിച്ചറിഞ്ഞ അധികൃതര്‍ ശ്രമം വിഫലമാക്കി.


ഗെയ്ക്ക്വാദ് അഞ്ച് തവണ യാത്ര ചെയ്യാന്‍ ശ്രമിച്ചത് എയര്‍ ഇന്ത്യയിലാണ്. രണ്ട് തവണ ഇന്‍ഡിഗോ എയര്‍ലൈന്‍സിലും യാത്ര ചെയ്യാന്‍ ശ്രമിച്ചു. പേര് ക്രമം തെറ്റിച്ച്‌ എഴുതിയും സ്പെല്ലിം മാറ്റിയുമാണ് യാത്രയ്ക്ക് ശ്രമിച്ചത്. ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിന് മുംബൈ, ഹൈദരാബാദ്, നാഗ്പൂര്‍ എന്നിവടങ്ങളില്‍ നിന്നെല്ലാം ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ഗെയ്ക്ക്വാദിനെ തിരിച്ചറിഞ്ഞ അധികൃതര്‍ ശ്രമം വിഫലമാക്കുകയായിരുന്നു.


മലയാളി ജീവനക്കാരനെ ചെരുപ്പൂരി അടിച്ചതിനെ തുടര്‍ന്നാണ് ഗെയ്ക്ക്വാദിന് എയര്‍ ഇന്ത്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. എയര്‍ ഇന്ത്യയ്ക്ക് പുറമെ ചില സ്വകാര്യ എയര്‍ ലൈന്‍ കന്പനികളും ഗെയ്ക്ക്വാദ് യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.



Sharing is Caring