ധനികരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന മോദി പാവപ്പെട്ട കര്‍ഷകരെ കാണുന്നില്ല: രാഹുല്‍

ധനികരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന പ്രധാനമന്ത്രി പാവപ്പെട്ട കര്‍ഷകര്‍ക്കു നേരെ കണ്ണടയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരള്‍ച്ച ബാധിച്ച തമിഴ്നാട്ടില്‍ നിന്നുള്ള പാവപ്പെട്ട കര്‍ഷകരോട് സംസാരിക്കാന്‍ പോലും മോദി തയ്യാറാകുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു.

ജന്തര്‍മന്ദറില്‍ സമരം ചെയ്യുന്ന തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിവസങ്ങളായി കര്‍ഷകര്‍ സമരം ചെയ്യുകയാണ്. അവരെ സര്‍ക്കാരോ പ്രധാനമന്ത്രിയോ തിരിഞ്ഞു നോക്കുന്നില്ല. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും എതിരായ സര്‍ക്കാരാണ് നരേന്ദ്രമോദി സര്‍ക്കാരെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ അമ്ബതോളം വ്യവസായികളുടെ 1.4 ലക്ഷം കോടിരൂപയുടെ കടം എഴുതിത്തള്ളിയിട്ടുണ്ട്. എന്തുകൊണ്ട് ഇതേ കാര്യം കര്‍ഷകരുടെ കാര്യത്തില്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും പ്രധാനമന്ത്രി കര്‍ഷകരുമായി സംസാരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

പതിനഞ്ചു മിനുറ്റോളം സമരക്കാരുമായി സംസാരിച്ച അദ്ദേഹം കര്‍ഷകരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *