പാകിസ്താനില്‍ പള്ളിക്ക് സമീപം സ്‌ഫോടനം; 22 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ നഗരമായ പരചിനാറിലാണ് സ്‌ഫോടനമുണ്ടായത്. അഫ്ഗാന്‍ അതിര്‍ത്തിയോട് അടുത്ത് കിടക്കുന്ന നഗരമായ പരചിനാറില്‍ ഷിയാ പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പള്ളിയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനകാവടത്തിന് സമീപത്ത് വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 70ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ സൈനികര്‍ ഹെലികോപ്ടര്‍ മാര്‍ഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രദേശത്തെ ആശുപത്രികളില്‍ അധികൃതര്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *