മോഡി സര്‍ക്കാരിനെ കൊണ്ട് ഗുണം ഉണ്ടായത് കുറച്ച്‌ കോര്‍പ്പറേറ്റ് കമ്ബനികള്‍ക്ക് മാത്രം: മോഡിക്കെതിരെ ബിജെപി എം എല്‍ എ


നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗന്‍ശ്യം തിവാരി. മോഡിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടു ഗുണമുണ്ടായതു കുറച്ചു കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു മാത്രമാണെന്നു രാജസ്ഥാനില്‍ നിന്നുള്ള എംഎല്‍എ ഗന്‍ശ്യം തിവാരി പറയുന്നു. രാജ്യത്തേ സമ്പത്തു കുറച്ചു പേരുടെ ഉടമസ്ഥതയിലാണെന്നും എം എല്‍ എ പറഞ്ഞു.
രാജ്യം ആഘോള സാമ്പത്തിക ശക്തിയായി മാറുകയാണ്, പക്ഷേ സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ വികസനമൊന്നും ഉണ്ടായിട്ടില്ല. രാജ്യത്തെ ഒരു കര്‍ഷകനും കടമില്ലാത്തവനല്ല. അവര്‍ ഉല്‍പ്പാദിപ്പിച്ച പാല്‍ പാതയില്‍ ഒഴുക്കുന്നു. തൊഴിലില്ലായിമ്മ വര്‍ധിച്ചു. രാജ്യം കേന്ദ്രികൃത മുതലാളിത്തത്തിലേയ്ക്കു മാറി എന്നും എം എല്‍ എ ഗന്‍ശ്യം വ്യക്തമാക്കി.




Sharing is Caring