ഷില്ലോംഗ്: മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഖനിയിലെ ജലം വറ്റിക്കുന്നതിനായി എത്തിച്ച ഉയര്‍ന്ന കുതിര ശേഷിയുള്ള 13 പമ്ബുകളില്‍ മൂന്നെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളൂ. കോള്‍ ഇന്ത്യയുടെയും കിര്‍ലോസ്കറിന്റെയും മൂന്നു പമ്ബുകള്‍ കൂടി ഇന്നു ഉപയോഗിക്കുമെന്ന് രക്ഷാപ്രവര്‍ത്തന ദൗത്യത്തിന്റെ വക്താവ് ആര്. സുസാംഗി പറഞ്ഞു.
ഡിസംബര്‍ 13-നാണ് കിഴക്കന്‍ ജൈന്തിയ ഹില്ലിലെ ലുംതാരി ഗ്രാമത്തിലെ അനധികൃത കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ കുടങ്ങിയത്. 370 അടി താഴ്ചയുള്ള ഖനിയില്‍ നൂറ് അടിയോളം വെള്ളം കെട്ടിക്കിടക്കുകയാണ്. ഖനിയിലെ ജലനിരപ്പ് നൂറടിയില്‍ എത്തിയാല്‍ മാത്രമേ മുങ്ങല്‍ വിദഗ്ധര്‍ക്ക് തെരച്ചില്‍ ആരംഭിക്കാനാവൂ.













