പെരുമ്ബറമ്ബില് സിപിഎം പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുളള ആളുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സിപിഎം പ്രവര്‍ത്തകനായ വിശാഖിന് (28) വീടിനു സമീപം റോഡില്‍വച്ച് വെട്ടേറ്റത്. മുഖത്തും കഴുത്തിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ കുറച്ചു കാലമായി നടക്കുന്ന ബിജെപി-സിപിഎം സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ രാജീവന് വലിയവളപ്പില്‍, എസ്ഐ പി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് മേഖലയില്‍ ഇന്നു പുലര്‍ച്ചെ റെയ്ഡ് നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.
സംഘര്‍ഷ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് ബോംബ് സ്ക്വാഡ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. മറ്റു ജില്ലകളില്‍ നിന്നെത്തിയ പോലീസ് സേനാംഗങ്ങളെയും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇരിട്ടിയില്‍ വിന്യസിച്ചിട്ടുണ്ട്.













