‘മെര്‍സല്‍ കൈകാര്യം ചെയ്തത് പ്രാധ്യാന്യമുള്ള വിഷയം’; പിന്തുണയുമായി സ്റ്റൈല്‍മന്നന്‍


വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി നടന്‍ രജനീകാന്തും രംഗത്ത്. പ്രാധാന്യമുള്ള വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തതെന്നും അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും രജനി ട്വീറ്റ് ചെയ്തു.


ആറ്റ്ലി സംവിധാനം ചെയ്ത മെര്‍സലില്‍ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന യുപിയിലെ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവവും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.


വിവാദം കനത്തതോടെ ചിത്രത്തിന് പിന്തുണയുമായി തമിഴിലെ പ്രമുഖതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സ്റ്റൈല്‍ മന്നനും അഭിപ്രായപ്രകടനവുമായി എത്തിയത്.
ഇതിനിടെ ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. എന്നാല്‍ രംഗങ്ങള്‍ നീക്കം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് നിര്‍മാതാവും സംവിധായകനും.



Sharing is Caring