മെഡിക്കല്‍ കോഴയാരോപണം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ


മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ 5.60 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചു പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. കോഴ ആരോപണത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച്‌ അറിയില്ല. ഏതായാലും ആരോപണം പരിശോധിക്കും. കൂടുതല്‍ അന്വേഷണം വേണമോയെന്ന കാര്യം പിന്നീട് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.


കോഴ സംഭവം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായതിനെക്കുറിച്ച്‌ ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പരിശോധിക്കുമെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയത്. വിഷയത്തില്‍ പാര്‍ലമെന്‍റിനുള്ളിലും ബിജെപി പ്രതിരോധത്തിലായിരുന്നു.




Sharing is Caring