ആ നഗ്‌നദൃശ്യങ്ങള്‍ എന്റേതല്ല’സഞ്ജന


തന്റെ നഗ്‌നദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതിനെതിരെ തെന്നിന്ത്യന്‍ നടിയും നിക്കി ഗല്‍റാണിയുടെ സഹോദരിയുമായ സഞ്ജന ഗല്‍റാണി രംഗത്ത്. ആ വീഡിയോ തന്റേതല്ലെന്നും പ്രചരിക്കുന്ന രംഗം കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നും സഞ്ജന പറഞ്ഞു. ആ രംഗം ചിത്രീകരിച്ചപ്പോള്‍ താന്‍ സ്‌കിന്‍ സ്യൂട്ട് ധരിച്ചിരുന്നുവെന്നും ആരും സദാചാരത്തെ കുറിച്ച് തന്നെ പഠിപ്പിക്കേണ്ടെന്നും സഞ്ജന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്‌കാരം എന്താണെന്ന് എനിക്കറിയാം. അതിന് നിരക്കാത്ത രീതിയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. അതേസമയം ബോള്‍ഡ് ആയി അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നവളാണ് താന്‍. ഇനിയും അതു തന്നെ തുടരം. സഞ്ജന പറഞ്ഞു.
തന്റെ പേര് പറഞ്ഞ് ആ വീഡിയോ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കരുതെന്നും ഇതിന്റെ പേരില്‍ തന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സഞ്ജന പ്രതികരിച്ചു.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കന്നഡ ചിത്രം ദണ്ഡുപാളയ ടുവിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്ത ഈ രംഗങ്ങളാണ് പുറത്തുവന്നത്. കര്‍ണാടകയിലെ കുപ്രസിദ്ധമായ ദണ്ഡുപാളയ അധോലോകസംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദണ്ഡുപാളയ ടു.




Sharing is Caring