സംസ്ഥാനത്ത് പുതിയ 15 ബിയര്‍ പാര്‍ലറുകള്‍ തുടങ്ങുന്നു


സംസ്ഥാനത്ത് പതിനഞ്ച് പുതിയ ബിയര്‍ പാര്‍ലറുകള്‍ കൂടി തുടങ്ങുന്നു. കെറ്റിഡിസിയാണ് ബിയര്‍ പാര്‍ലറുകള്‍ തുടങ്ങുന്നത്. നിലവിലുള്ള ഔട്ട് ലെറ്റുകള്‍ക്ക് പുറമെ സൗകര്യമുള്ള വാടക കെട്ടിടങ്ങള്‍ കണ്ടെത്തി ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാനാണ് കെറ്റിഡിസിയുടെ തീരുമാനം.


പാതയോരത്തെ ബിയര്‍ പാര്‍ലറുകള്‍ അടച്ചപൂട്ടുക വഴി കെറ്റിഡിസിയ്ക്ക് നഷ്ടപ്പെട്ടത് പതിനെട്ടോളം ബിയര്‍ പാര്‍ലറുകളാണ്. ഇതു മൂലം നാല്‍പത് കോടി രൂപയുടെ വരുമാന നഷ്ടവും കണക്കാക്കുന്നുണ്ട്. ഇതെല്ലാം മറികടക്കാനാണ് പുതിയ ബിയര്‍ പാര്‍ലറുകള്‍ തുടങ്ങുന്നത്




Sharing is Caring