മെഡല്‍ പ്രതീക്ഷയുമായി യോഗേശ്വര്‍ ദത്ത് ഇന്നിറങ്ങും


ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷകളുമായി യോഗേശ്വര്‍ ദത്ത് ഇന്ന് ഇറങ്ങും. രണ്ടാം ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് 65 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് യോഗേശ്വര്‍ ഇറങ്ങുന്നത്. വൈകിട്ട് അഞ്ചിനാണ് മല്‍സരം.


ലണ്ടന്‍ ഒളിംപിക്‌സില്‍ 60 കിലോഗ്രാം മത്സരത്തിലാണ് യോഗേശ്വ്ര്‍ മത്സരിച്ചത്.
ഏഷ്യന്‍ ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റിന്റെ 65 കിലോഗ്രാം വിഭാഗത്തില്‍ അനായാസ ജയത്തോടെയാണ് യോഗേശ്വര്‍ ദത്ത് റിയോ ഒളിംപിക്‌സിന് യോഗ്യത നേടിയത്.




Sharing is Caring