തുര്‍ക്കിയിലുണ്ടായ ചാവേറാക്രമണത്തില്‍ 30 ഓളം പേര്‍ കൊല്ലപ്പെട്ടു. 94 പേര്‍ക്ക് പരുക്കേറ്റു. സിറിയന്‍ അതിര്‍ത്തിക്കു സമീപമുള്ള ടര്‍ക്കിഷ് നഗരമായ ഗാസിയാന്‍ടെപില്‍ നടന്ന വിവാഹ ആഘോഷത്തിനിടെയായിരുന്നു ചാവേറാക്രമണം.
മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നാണു സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരവാദികളോ കുര്‍ദിഷ് പോരാളികളോ ആയിരിക്കും ആക്രമണത്തിനു പിന്നിലെന്നാണു വിവരം.













