തൃപ്പൂണിത്തുറ എആർ ക്യാമ്പിലെ അസിസ്റ്റൻറ് കമാൻഡർ സാബു മാത്യു തൃക്കാക്കര വാഴക്കാലയിലെ പേ ആന്റ് പാർക്കിൽ ഇന്ന് വെളുപ്പിന് 1.45 ന് വെടിയേറ്റു മരിച്ചു.
2.20-ഓടെ പാലാരിവട്ടം ഈഎംസിയിൽ മരണം സ്ഥിരീകരിച്ചു. സർവീസ് റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതായാണ് സംശയം. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശിയാണ്.

ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. തൃക്കാക്കര എസ്ഐ എസ് പി സുജിത്തിൻെറ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുന്നു.













