270 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്.
മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ നടത്തിയ പരിശോധനയില്‍ 120 കോടി രൂപയുടെ ക്രമക്കേടുകളും മുത്തൂറ്റ് ഫിനാന്‍സില്‍ 150 കോടി രൂപയുടെ ക്രമക്കേടുകളുമാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് ഫിനാന്‍സ്, മിനി മുത്തൂറ്റ് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. സ്വര്‍ണപണയങ്ങളുടെ ലേലം ഇടപാടുകളിലാണ് മുത്തൂറ്റ് തട്ടിപ്പ് നടത്തിയത്.
കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി ഫൈനാന്‍സിയേഴ്സ് സ്ഥാപനങ്ങളാണ് മുത്തൂറ്റിനുളളത്. വിവിധ സംസ്ഥാനങ്ങളില്‍ ഒരേ സമയത്തായിരുന്നു റെയ്ഡ് നടത്തിയതും.












