ആരോടും വിരോധമില്ല; കെ എം മാണി


km-mani യുഡിഎഫ് വിട്ടശേഷം എല്‍ഡിഎഫിലേക്കുള്ള ക്ഷണം തള്ളാതെ കെ എം മാണി. ആരാടും വിരോധമില്ലെന്നും തങ്ങളുടെ നിലപാടാണ് ശരിയെന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകുമെന്നും മാണി പറഞ്ഞു.
പ്രശ്നാധിഷ്ഠിത രാഷ്ട്രീയ നിലപാടാണ് തങ്ങളുടേത്. എവിടെ നന്‍മയുണ്ടോ അവിടെ തങ്ങളുണ്ടെന്നും എടുത്ത നിലപാട് ശരിയാണെന്ന് തന്നെയാണ് വിശ്വാസമെന്നും മാണി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് വിട്ടു വരുന്നവരുമായി പ്രശ്നാധിഷ്ഠിതമായി സഹകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.




Sharing is Caring