നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആറംഗ സംഘമെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതില്‍ അഞ്ചു പേരാണ് കൊലപാകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ഒരാള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നിലുള്ളത് ചൊക്ലിയില്‍ നിന്നുളളവരാണെന്നും പൊലീസിന് നേരിയ സൂചനയുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഡിവൈഎസ്പി കറുപ്പസ്വമിക്കാണ് അന്വേഷണ കേസിന്റെ അന്വേഷണ ചുമതല.












