മാണിയേയും ലീഗിനെയും സ്വാഗതം ചെയ്ത് വൈക്കം വിശ്വന്‍; തള്ളാതെ മാണിയും ജോസ് കെ. മാണിയും


800x480_IMAGE56680998കേരള കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത ദേശാഭിമാനി മുഖപ്രസംഗത്തെ അനുകൂലിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കേരളത്തിന്‍റെ പൊതുതാല്‍പര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ അവരുമായി സഹകരിക്കുമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.
അതേസമയം, സി.പി.എമ്മിന്‍റെ ക്ഷണത്തെ തള്ളാന്‍ കെ.എം മാണി തയ്യാറായില്ല. എവിടെ നന്മയുണ്ടോ അവിടെ ഞങ്ങളുമുണ്ടാകും. കേരള കോണ്‍ഗ്രസിനോട് ആര്‍ക്കും വിരോധമില്ല. പ്രശ്നത്തിന്‍റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ നിലപാടുകള്‍. കേരള കോണ്‍ഗ്രസിന്‍റെ നിലപാട് നല്ലതാണെന്ന് ചിന്തിക്കുന്നവര്‍ക്ക് അറിയാമെന്നും മാണി പറഞ്ഞു.
എല്‍.ഡി.എഫ് ബന്ധത്തെ തള്ളിക്കളയാന്‍ ജോസ് കെ. മാണി എം.പിയും തയ്യാറായില്ല. എല്‍.ഡി.എഫ് ക്ഷണത്തോട് പ്രതികരിക്കാത്ത അദ്ദേഹം കേരള കോണ്‍ഗ്രസ് ബി.ജെ.പിയുടേയോ എന്‍.ഡി.എ രാഷ്ട്രീയത്തിന്‍റെയോ ഭാഗമാകാനുള്ള തീരുമാനം അജണ്ടയിലില്ലെന്ന് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എന്‍.ഡി.എയില്‍ പോകുമെന്ന് ഗൂഢലക്ഷ്യത്തോടെയാണ് ചിലര്‍ പ്രചാരണം നടത്തുന്നതെന്നും ജോസ്.കെ മാണി പറഞ്ഞു.




Sharing is Caring