മുഹമ്മദ് അഖ്ലാഖിന്റെ കുടുംബത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്


ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കുടുംബത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. അഖ്ലാഖിന്റെ അയല്‍ക്കാരന്‍ നല്‍കിയ കേസില്‍ ഗ്രേറ്റര്‍ നോയ്ഡയിലെ ജില്ലാ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. അഖ്ലാഖിന്റെ കുടുംബംഒരു പശുക്കുട്ടിയെ കഴുത്തറുത്ത് കൊല്ലുന്നത് കണ്ടതായും അതിനു മുമ്പ് ഈ പശുക്കുട്ടിയെ അഖ്ലാഖും മകനും ചേര്‍ന്ന് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. കുടുംബത്തിലെ ഏഴുപേര്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്.സുരാജ്പാല്‍ സിങ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. അഖ്‌ലാഖിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത് പശു ഇറച്ചിയാണെന്ന് വ്യക്തമാക്കുന്ന ഒരു ഫോറന്‍സിക് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് പരാതി.




Sharing is Caring