അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍


മൈക്രോഫൈനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണത്തെ താന്‍ ഭയക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ ഓളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശിക്കുന്നില്ല. ആരോപണത്തിന്റെ പേരില്‍ സ്ഥാനമൊഴിയില്ലെന്നും പറഞ്ഞ അദ്ദേഹം എഫ്.ഐ.ആര്‍ ഇട്ടതുകൊണ്ടു മാത്രം ഒരാള്‍ കുറ്റവാളിയാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.




Sharing is Caring