കോഴിക്കോട്: നിലന്പൂരില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ശ്മശാനത്തില്‍ എത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര് എത്തിച്ചേര്‍ന്നു.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കനത്ത പോലീസ് കാവലിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. അജിതയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. അജിതയുടെ മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുകൊടുത്തില്ല.
അജിതയുടെ മൃതദേഹം ഇന്ന് സംസ്കരിക്കണമെന്ന് ഇന്നലെയാണ് ഹൈക്കോടതി ഉത്തരവിട്ടത്.













