മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു


മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ബസ് അപകടത്തില്‍പ്പെട്ട് ഒന്‍പത് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുംബൈയില്‍ നിന്ന് ലാത്തൂരിലേക്കു പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്.


പരുക്കേറ്റവരെ അഹമ്മദ്‌നഗര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു അപകടം.


നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പരാതിപ്പെട്ടു.



Sharing is Caring