കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ ഉത്തരവുകള്‍ പരിശോധിക്കുന്ന എ.കെ ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയുടെ യോഗം ഇന്ന്. സമിതിയുടെ റിപ്പോര്‍ട്ട് അടുത്തയാഴ്ച മുഖ്യമന്ത്രിക്കു കൈമാറും.
അമേരിക്കയില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ഇന്നത്തെ യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക് പങ്കെടുക്കില്ല. അതിനാല്‍ ഇന്നു റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശ രൂപമുണ്ടാക്കിയതിനു ശേഷം ഒരുയോഗംകൂടി ചേരും. ആരോപണമുള്ള എല്ലാ വകുപ്പുകളുടെയും സെക്രട്ടറിമാരില്‍നിന്നു ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് വാങ്ങി ഉപസമിതിക്കു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ റദ്ദാക്കുന്നതിനു പുറമേ, വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുകയും ചെയ്യും.

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ നിയമനങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നും യോഗം ചര്‍ച്ച ചെയ്യും. നിയമനങ്ങള്‍ നേടിയവരുടെ ശമ്പളവും മറ്റ് അലവന്‍സുകളും സമിതി തടഞ്ഞിരിക്കുകയാണ്.












