ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനത്തിനെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.ലഫ്. ഗവര്‍ണര്‍ക്ക് തുല്യമായ പദവിയിലാണ് അല്‍ഫോന്‍സ് ചുമതലയേല്‍ക്കുക. 40 വര്‍ഷമായി പഞ്ചാബ് ഗവര്‍ണറാണ് അഡ്മിനിസ്ട്രേറ്ററുടെ പദവി വഹിച്ചിരുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.













