മനോഹര്‍ പരീക്കര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും


ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തതിനെ തുടര്‍ന്നാണ് നടപടി.


പരീക്കര്‍ക്കൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ബിജെപിക്ക് പിന്തുണ നല്‍കുന്ന രണ്ടു സ്വതന്ത്ര എംഎല്‍എമാരും മന്ത്രി സ്ഥാനത്ത് എത്തുമെന്നാണ് സൂചന. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാണ് പരീക്കറോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ കേന്ദ്രപ്രതിരോധമന്ത്രിയായ പരീക്കര്‍ കേന്ദ്രമന്ത്രിസ്ഥാനം എപ്പോള്‍ രാജിവയ്ക്കുമെന്ന് വ്യക്തമല്ല




Sharing is Caring