സിനിമാ സംവിധായകന്‍ ദീപന്‍ അന്തരിച്ചു


മലയാള സിനിമാ സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 45 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയില്‍ ആയിരുന്നു ദീപന്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും.


പൃഥ്വിരാജ് നായകനായി എത്തിയ കാമ്പസ് ചിത്രമായ പുതിയ മുഖമാണ് ദീപനെ ശ്രദ്ധേയനാക്കിയ ഒരു ചിത്രം. പൃഥ്വിരാജിനൊപ്പം ബാല, പ്രിയാമണി, മീര നന്ദന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച പുതിയ മുഖം വലിയ ഹിറ്റായിരുന്നു.


ലീഡറിനും പുതിയ മുഖത്തിനും ശേഷം ഹീറോ, സിം, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങളും ദീപന്‍ സംവിധാനം ചെയ്തു. ഇതുവരെയായി ആറ് ചിത്രങ്ങളാണ് ദീപന്‍ സംവിധാനം ചെയ്തത്.

മലയാള സിനിമാ രംഗത്ത് വലിയ പ്രതീക്ഷകള്‍ നല്‍കിയ സംവിധായകനായിരുന്നു ദീപന്‍. ഈ ചുരുങ്ങിയ പ്രായത്തിനിടെ തന്നെ ശ്രദ്ധേയമായ ഒരുപാട് ചിത്രങ്ങള്‍ ഒരുക്കാന്‍ ദീപന് സാധിച്ചു.



Sharing is Caring