എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഹൃദയാഘാതത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


കോഴിക്കോട്• എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഹൃദയാഘാതത്തെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ രണ്ടിടത്തു ബ്ലോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. 48 മണിക്കൂര്‍ കഴിയാതെ ആരോഗ്യ പുരോഗതി പറയാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു മന്ത്രിയെ ഇപ്പോള്‍ ചികില്‍സിക്കുന്നത്. ഇന്നലെ രാവിലെയാണു മന്ത്രിക്കു നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷല്‍റ്റിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം മന്ത്രി അബോധാവസ്ഥയില്‍ ആയിരുന്നു. മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ നിരീക്ഷണമുണ്ട്.




Sharing is Caring