മദ്യലഹരിയില്‍ മൂന്നു വയസുകാരനായ മകനെ ഒാേട്ടാറിക്ഷക്കു മുകളില്‍ ഇടിച്ചു പരിക്കേല്പിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ഇയാളില്‍ നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു. ഇൗ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.
കുട്ടിയോട് ക്രൂരത കാണിക്കുന്നത് ശിവഗൗഡ എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മദ്യപിച്ചു ലക്കുകെട്ട ശിവഗൗഡ തിങ്കളാഴ്ച രാവിലെ ഭാര്യയുമായി വഴക്കിടുകയും തുടര്‍ന്ന് ദേഷ്യം മുഴുവന്‍ കുട്ടിയോട് തീര്‍ക്കുകയുമായിരുന്നു.

എന്നാല്‍ സംഭവത്തില്‍ കുട്ടിയുടെ മാതാവ് ഇതുവരെ പരാതി നല്കാന് തയ്യാറായിട്ടില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തിനു ശേഷം കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈനിനു കൈമാറുകയും ചെയ്തു. പ്രതിയായ ശിവഗൗഡ ഒളിവിലാണ്.













