മദ്യലഹരിയില്‍ മൂന്നു വയസുകാരനെ പരിക്കേല്‍പിച്ചു; പിതാവിനെതിരെ കേസ്​


മദ്യലഹരിയില്‍ മൂന്നു വയസുകാരനായ മകനെ ഒാ​േട്ടാറിക്ഷക്കു മുകളില്‍ ഇടിച്ചു പരിക്കേല്‍പിച്ച പിതാവിനെതിരെ പൊലീസ്​ കേസെടുത്തു. നാട്ടുകാര്‍ ചേര്‍ന്ന്​ കുട്ടിയെ ഇയാളില്‍ നിന്ന്​ രക്ഷിച്ചെടുക്കുകയായിരുന്നു. ഇൗ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്​.


കുട്ടിയോട്​ ക്രൂരത കാണിക്കുന്നത്​ ശിവഗൗഡ എന്നയാളാണെന്ന്​ പൊലീസ്​ തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ ബാലനീതി വകുപ്പ്​ പ്രകാരം പൊലീസ്​ കേസെടുത്തു. മദ്യപിച്ചു ലക്കുകെട്ട ശിവഗൗഡ തിങ്കളാഴ്​ച രാവിലെ ഭാര്യയുമായി വഴക്കിടുകയും തുടര്‍ന്ന്​ ദേഷ്യം മുഴുവന്‍ കുട്ടിയോട്​ തീര്‍ക്കുകയുമായിരുന്നു.


എന്നാല്‍ സംഭവത്തില്‍ കുട്ടിയുടെ മാതാവ്​ ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന്​ പൊലീസ്​ പറയുന്നു. സംഭവത്തിനു ശേഷം കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന്​ ചൈല്‍ഡ്​ ലൈനിനു കൈമാറുകയും ചെയ്​തു. പ്രതിയായ ശിവഗൗഡ ഒളിവിലാണ്​.



Sharing is Caring