ഐ.എസ്.ആര്.ഒ ചാരക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ ശാസ്ത്രജ്ഞന് ഡോ. നമ്ബി നാരായണന്. കോടതിയുടെ അന്തിമവിധി അനുകൂലമാകുമെന്ന് കരുതുന്നു. ഒരു കള്ളക്കേസിന്റെ അവസാനമാണിത്. കേസിന്റെ ആവശ്യത്തിനായി 19ാമത്തെ തവണയാണ് ഡല്‍ഹിയില്‍ എത്തുന്നതെന്നും നമ്ബി നാരായണന് മാധ്യമങ്ങളോട് പറഞ്ഞു.
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്ബി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു. സംശയത്തിെന്റ പേരിലാണ് ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തത്. അത്തരമൊരു നടപടിയുണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിന് മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. കേസ് വിധി പറയാനായി സുപ്രീംകോടതി മാറ്റിയിട്ടുണ്ട്.














