മണ്ഡലകാലം മുതല്‍ ശബരിമലയില്‍ സമ്ബൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം


ശബരിമലയില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സമ്ബൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം. ശബരിമലയിലും പരിസരത്തും എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളും പൂര്‍ണമായി നിരോധിച്ചു കൊണ്ടുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പ്ലാസ്റ്റിക്കിനു നിരോധനം ഏര്‍പ്പെടുത്തിയത്. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് പാടില്ലെന്നാണ് ഉത്തരവ്. ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അടുത്ത മണ്ഡലകാലം മുതല്‍ സമ്ബൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ്.




Sharing is Caring