ഭ​ര​ണ നി​ര്‍​വ​ഹ​ണ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം വ​ര്‍​ഷ​വും കേ​ര​ളം​ത​ന്നെ ഒ​ന്നാ​മ​ത്

ഭരണനിർവഹണ മികവിൽ തുടർച്ചയായ മൂന്നാംവർഷവും കേരളം രാജ്യത്ത് ഒന്നാമത്. ക്രമസമാധാനം, പശ്ചാത്തലസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി 11 മേഖലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പൊതുകാര്യസൂചിക പ്രകാരമാണ് 2018ൽ ഏറ്റവും മികച്ച രീതിയിൽ ഭരണനിർവഹണം നടക്കുന്ന സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്.രാ​ജ്യ​ത്തെ വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് കേ​ര​ളം ഒ​ന്നാ​മ​തെ​ത്തി​യ​ത്. 2016, 17 വ​ര്‍​ഷ​ങ്ങ​ളി​ലും കേ​ര​ളം​ത​ന്നെ​യാ​യി​രു​ന്നു ഒ​ന്നാ​മ​ത്. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച ബാ​ല സൗ​ഹൃ​ദ സം​സ്ഥാ​ന​മെ​ന്ന നേ​ട്ട​വും കേ​ര​ള​ത്തി​നാ​ണ്. മി​ക​ച്ച ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​ല്‍ മ​റ്റു ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്നാ​ട് ര​ണ്ടാ​മ​തും തെ​ല​ങ്കാ​ന മൂ​ന്നാ​മ​തു​മെ​ത്തി​യ​പ്പോ​ള്‍, ക​ര്‍​ണാ​ട​ക നാ​ലാം സ്ഥാ​നം നി​ല​നി​ര്‍​ത്തി. ഗു​ജ​റാ​ത്ത് അ​ഞ്ചാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. മ​ധ്യ​പ്ര​ദേ​ശ്, ഝാ​ര്‍​ഖ​ണ്ഡ്, ബി​ഹാ​ര്‍ എ​ന്നി​വ​യാ​ണ് വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും പി​ന്നി​ലു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ലാ​ണ് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​മൂ​ഹി​ക, സാ​മ്ബ​ത്തി​ക അ​ന്ത​ര​മു​ള്ള​തെ​ന്നും പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

സാ​മൂ​ഹി​ക​വും സാ​മ്ബ​ത്തി​ക​വു​മാ​യ വ​ള​ര്‍​ച്ച​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മു​ന്‍ ഐ.​എ​സ്.​ആ​ര്‍.​ഒ ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ. ക​സ്തൂ​രി രം​ഗ​ന്‍ ചെ​യ​ര്‍​മാ​നാ​യ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് സ​െന്‍റ​ര്‍ സം​സ്ഥാ​ന​ങ്ങ​ളെ റാ​ങ്ക് ചെ​യ്യു​ന്ന​ത്. ചെ​റി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ (ര​ണ്ടു​കോ​ടി​യി​ല്‍ താ​ഴെ ജ​ന​സം​ഖ്യ) ഹി​മാ​ച​ല്‍​പ്ര​ദേ​ശ് ഇ​ത്ത​വ​ണ​യും ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി.

സാ​മൂ​ഹി​ക​വും സാ​മ്ബ​ത്തി​ക​വു​മാ​യ വ​ള​ര്‍​ച്ച​യെ അ​ടി​സ്ഥാ​ന​മാ​ക്കി സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ്, പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് െസ​ന്‍​റ​ര്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ത്തെ​ക്കു​റി​ച്ച്‌ പ​ഠി​ച്ച്‌ റാ​ങ്കി​ങ് ത​യാ​റാ​ക്കു​ന്ന​ത്. സാ​മൂ​ഹി​ക സു​ര​ക്ഷ, വി​ക​സ​നം, വ​നി​ത ശി​ശു​ക്ഷേ​മം, നീ​തി നി​ര്‍​വ​ഹ​ണം, സു​താ​ര്യ​ത, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, സാ​മ്ബ​ത്തി​ക അ​ച്ച​ട​ക്കം, ഭ​ര​ണ നി​ര്‍​വ​ഹ​ണ​ത്തി​ലെ സു​താ​ര്യ​ത, വൈ​ദ്യു​തി, കു​ടി​വെ​ള്ളം, റോ​ഡ്, വാ​ര്‍​ത്ത​വി​നി​മ​യം, പാ​ര്‍​പ്പി​ടം, പ്ര​കൃ​തി സം​ര​ക്ഷ​ണം തു​ട​ങ്ങി​യ വി​വി​ധ സൂ​ചി​ക​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് റാ​ങ്കി​ങ് ന​ട​ത്തി​യ​ത്.

കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച ബാ​ല​സൗ​ഹൃ​ദ സം​സ്ഥാ​ന​ങ്ങ​ളു​ടെ റാ​ങ്കി​ങ്ങി​ലും കേ​ര​ള​മാ​ണ് ഒ​ന്നാ​മ​ത്. ചെ​റി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഹി​മാ​ച​ല്‍ പ്ര​ദേ​ശാ​ണ് മുന്നില്‍. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്‌, ഭ​ര​ണ​ത്തി​ല്‍ സു​താ​ര്യ​ത കൊ​ണ്ടു​വ​രേ​ണ്ട​ത് മി​ക​ച്ച ഭ​ര​ണ നി​ര്‍​വ​ഹ​ണ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് പി.​എ.​സി ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ. ക​സ്തൂ​രി രം​ഗ​ന്‍ പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *