മണി രാജിവയ്ക്കേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം


ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയെ തുടര്‍ന്ന് എം.എം.മണി രാജിവയ്ക്കണമെന്ന ആവശ്യം സിപിഎം കേന്ദ്ര നേതൃത്വവും തള്ളി. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകം തീരുമാനമെടുക്കുമെങ്കിലും രാജിവയ്ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


മണിയുടെ രാജി ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് അയച്ചുവെന്ന് പറയുന്ന കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും കത്തയച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.




Sharing is Caring