കശുവണ്ടി ഫാക്ടറിക്കു മുന്‍പില്‍ നിരാഹാര സമരം നടത്തിയ സി.പി.എം നേതാവ് മരിച്ചു


കൊല്ലം: കശുവണ്ടി ഫാക്ടറി തുറക്കണമെന്നാവശ്യപ്പെട്ട് ഫാക്ടറിയുടെ മുന്നില്‍ നിരാഹാര സമരം നടത്തിയ സി.പി.എം ലോക്കല്‍ സെക്രട്ടറി ആശുപത്രിയില്‍ മരിച്ചു. തേവലക്കര പുത്തന്‍സങ്കേതം അലക്‌സ് കാഷ്യൂ ഫാക്ടറിക്ക് മുന്നില്‍ നിരാഹാരം കിടന്ന വി രാജു(50) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരാഴ്ച്ചയായി സമരം നടന്നുവരികയായിരുന്നു. രണ്ടു ദിവസം മുന്‍പ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.




Sharing is Caring