മകളെ കാമുകനു കാഴ്ച്ചവച്ച മാതാവ് അറസ്റ്റില്‍


11 വയസുകാരിയായ മകളെ കാമുകനു കാഴ്ചവച്ച യുവതിയെ ചങ്ങരംകുളം പൊലിസ് അറസ്റ്റ് ചെയ്തു.


പള്ളിക്കര സ്വദേശിയായ യുവതിയെയാണ് പോക്‌സോ നിയമപ്രകാരം പൊലിസ് അറസ്റ്റ് ചെയ്തത്.


മാതാവിന്റെ കാമുകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇയാള്‍ വിദേശത്തായതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടു വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ വിവരമറിയിച്ചതനുസരിച്ചാണ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ മാതാവിനെ റിമാന്‍ഡ് ചെയ്തു. വിദേശത്തുള്ള മുഖ്യപ്രതിയെ നാട്ടിലെത്തിക്കുന്നതിനു പൊലിസ് ശ്രമങ്ങള്‍ ആരംഭിച്ചു.



Sharing is Caring