ഹൈ​ദ​രാ​ബാ​ദി​ല്‍ ‌സ്കൂ​ളി​ന്‍റെ സ്റ്റേ​ജ് ത​ക​ര്‍​ന്നു വീ​ണ് ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു


തെ​ലു​ങ്കാ​ന​യി​ല്‍ സ്വ​കാ​ര്യ സ്കൂ​ളി​ല്‍ സ്റ്റേ​ജി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു വീ​ണ് ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. അ​ഞ്ച് കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഹൈ​ദ​രാ​ബാ​ദി​ലെ കു​കാ​ത്പ​ള്ളി​യി​ലെ ന്യൂ ​സെ​ഞ്ചു​റി സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം.


സ്റ്റേ​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​രാ​ട്ടെ പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ മ​ണി​കീ​ര്‍​ത്ത​ന (9), ച​ന്ദ​ന (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​രെ കു​കാ​ത്പ​ള്ളി​യി​ലെ അ​നു​പ​മ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.




Sharing is Caring