ഭീകരവാദത്തിനെതിരെ ശക്തമായ എതിർപ്പുമായി ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗൈനേഷൻ (എസ്സിഒ) ഉച്ചകോടി. ഭീകരവാദത്തെ ചെറുത്തു തോൽപിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ വ്യക്തമാക്കി. സംയുക്ത വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങളെ യോജിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് വലുതാണെന്നും ഇപ്പോൾ വിവിധയിടങ്ങളിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യൻ- ഇസ്ലാമിക് മതവിഭാഗങ്ങൾക്കെതിരെയുള്ള ഭീകരാക്രമണങ്ങളെയും ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. വിവിരസാങ്കേതിക സൗകര്യങ്ങളുടെയും നവമാധ്യമങ്ങളുടെയും സഹായത്തോടെ ഭീകര സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനെയും ജാഗ്രതയോടെ നേരിടണം- വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.














