എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ തുറവൂർ വിശ്വംഭരൻ അന്തരിച്ചു.74 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എറണാകുളം മഹാരാജാസ് കോളേജ് അധ്യാപകനായിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃപ്പുണിത്തുറയിൽ നിന്ന് മത്സരിച്ചിരുന്നു.ആലപ്പുഴയിലെ തുറവൂരാണ് സ്വദേശം.ഇതിഹാസങ്ങളുടെ വ്യാഖ്യാനത്തിലൂടെയാണ് തുറവൂർ വിശ്വംഭരൻ ശ്രദ്ധേയനായത്.














