നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവി ആഴത്തിൽ പഠിക്കാൻ സിപിഐ.
ഫലം വിലയിരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ നേതൃത്വത്തിന് നിർദേശം. ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്നതിലും സിപിഐയ്ക്ക് ആശയക്കുഴപ്പമുണ്ട്
ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെങ്കിൽ യുഡിഎഫിന് കൂടുതൽ വോട്ട് ലഭിക്കേണ്ടതായിരുന്നു. പി.വി. അൻവറിലേക്ക് വോട്ട് പോയത് ഭരണവിരുദ്ധതയുടെ ഭാഗമായതാണോ എന്നതും പരിശോധിക്കണമെന്നും നിർദേശം.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്.














