വെടിനിര്‍ത്തല്‍ അംഗീകരിച്ചെന്ന് നെതന്യാഹു


ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തിന് വിരാമം കുറിച്ച് ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ഇതോടെ 12 ദിവസം നീണ്ട യുദ്ധ സമാന സാഹചര്യത്തിന് അന്ത്യമായെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.


അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്നാണ് നെതന്യാഹു അറിയിച്ചത്. ഇന്നലെ രാത്രി ഇറാന്‍ ഖത്വറിലെ യു എസ് സൈനിക താവളം ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഖത്വര്‍ അടക്കമുള്ള ഗള്‍ഫ് പ്രതിനിധികളുടെ നേതൃത്വത്തിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്നതെന്നും ട്രംപ് പറഞ്ഞു.


എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇറാന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആദ്യം ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തട്ടേയെന്നായിരുന്നു ഇറാന്റെ നിലപാട്. ഇന്നും ഇസ്‌റാഈലില്‍ കനത്ത ആക്രമണം ഇറാന്‍ നടത്തിയിരുന്നു.



Sharing is Caring