ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം വി എസ്


യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം മാത്രമാണെന്നും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇടതു മുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.കേരളത്തില്‍ ആകെ ഇടത് തരംഗമാണ്.മലമ്പുഴയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. യുഡിഎഫിന്റെ ജനദ്രോഹ നയങ്ങളോട് ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ട് ജനങ്ങള്‍ക്ക് യുഡിഎഫിനോടുള്ള പ്രതീക്ഷ അറ്റുപോയി. ഇതിന്റെയെല്ലാം നേട്ടം ഇടതു മുന്നണിക്ക് ലഭിക്കും. ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കില്ലെന്നും വി എസ് പ്രതികരിച്ചു. സംസ്ഥാനത്ത് ഇടതുമുന്നണി വന്‍ വിജയം നേടി അധികാരത്തിലേറുമെന്നും വി എസ് പറഞ്ഞു.




Sharing is Caring