ബോളിവുഡ് സ്വപ്ന സുന്ദരി കത്രിന കെയ്ഫ് ഹോളിവുഡിലേക്ക്


ബോളിവുഡിന്റെ സ്വപ്ന സുന്ദരി കത്രിന കെയ്ഫ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ഫോക്‌സ് സ്റ്റുഡിയോസിന്റെ തലവന്മാരുമായി താരം ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെ സാധൂകരിക്കാനെന്നോണം കത്രീനയുടെ ട്രെയ്‌നര്‍ ഫോക്‌സ് സ്റ്റുഡിയോയില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവക്കുകയും ചെയ്തു.



ഇതിനു പുറകെ അവഞ്ചേഴ്‌സിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന ജെറമി റെന്നര്‍ കത്രിനയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാനാരംഭിച്ചു. റെന്നര്‍ പിന്തുടരുന്ന ഏക ബോളിവുഡ് താരവും കത്രീന തന്നെ.


മുന്‍പ് ഹോളിവുഡില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബോളിവുഡാണ് എന്റെ വീട് എന്നാണ് താരം പറഞ്ഞത്. പക്ഷേ, മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ ഹോളിവുഡില്‍ ഒരു കൈ നോക്കാന്‍ റെഡിയാണെന്നും അന്നേ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഈ അഭ്യൂഹങ്ങള്‍ വലിയ പ്രധാന്യത്തോടെയാണ് സിനിമാ ലോകം നോക്കുന്നത്. പ്രിയങ്കയ്ക്കും ദീപികയ്ക്കും പുറകെ കത്രീനയും ഹോളിവുഡില്‍ ഹിറ്റുകള്‍ തീര്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.



Sharing is Caring