കൊച്ചി മെട്രൊയില്‍ ജനത്തിരക്കേറുന്നു; ശനിയാഴ്ച രാത്രി എട്ടുമണിവരെയുളള വരുമാനം 20 ലക്ഷം രൂപ; സ്റ്റേഷനുകളില്‍ നീണ്ട ക്യൂ


അവധി ദിവസവും കൗമാര ലോകകപ്പും ഒത്തുവന്നപ്പോള്‍ കൊച്ചി മെട്രൊ ജനസാഗരം. ശനിയാഴ്ച രാത്രി എട്ടുമണി വരെയുളള കണക്കുകള്‍ പ്രകാരം 19,93,412 രൂപയാണ് വരുമാനം. 54,650 പേരാണ് ഇന്നലെ മാത്രം കൊച്ചി മെട്രൊയില്‍ യാത്ര ചെയ്തത്. വെളളിയാഴ്ചയും മെട്രൊയില്‍ നല്ല തിരക്കായിരുന്നു. 31,056 പേര്‍ യാത്ര ചെയ്തതില്‍ നിന്ന് 11,05,396 രൂപയാണ് ലഭിച്ചത്.


മഹാരാജാസ് വരെ സര്‍വീസ് നീട്ടിയ ശേഷം ആദ്യ ദിവസം എട്ടുലക്ഷത്തിലേറെ രൂപയായിരുന്നു വരുമാനം. വടക്കന്‍ ജില്ലകളില്‍ നിന്നും ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയവരില്‍ കൂടുതല്‍ പേരും മെട്രൊയിലാണ് ആലുവ മുതല്‍ സ്റ്റേഡിയം വരെ എത്തിയത്. പല സ്റ്റേഷനുകളിലും നീണ്ട ക്യൂ ആയിരുന്നു. മഹാരാജാസ് വരെ നീട്ടിയശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെഎംആര്‍എല്‍ പറഞ്ഞു.




Sharing is Caring