ബോബെറിഞ്ഞെന്നു സംശയിക്കുന്നവരെ പോലീസ് കസ്റ്റിഡിയിലെടുത്തു


തലശ്ശേരിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്നതിനിടയിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ 12 ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.


തലശ്ശേരി നങ്ങാരത്ത് പീടികയില്‍ സിപി ഐ എം സംഘടിപ്പിച്ച കെ പി ജിജേഷ് സ്മാരക മന്ദിരം ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു ആക്രമണം.ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.ആക്രമണത്തില്‍ സിപിഐ എം പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്ലാലിന് പരിക്കേറ്റിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.




Sharing is Caring